പട്ടാമ്പി: പട്ടാമ്പി ലിബർട്ടി സ്ട്രീറ്റിൽ പുല്ലാറട്ട് വീട്ടിൽ മാധവന്റെ മകൻ മഹേഷ് (29) ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച പകൽ 11 ഓടെയാണ് ഷോക്കറ്റത്. ഉടൻ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മെഡിക്കൽ റപ്രസന്റേറ്റീവ് ആയിരുന്ന മഹേഷ് ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്റും സി.പി.എം കോഴികുന്ന് ബ്രാഞ്ച് അംഗവുമായിരുന്നു. പിതാവ്: മാധവൻ. മാതാവ്: ബേബി. ഭാര്യ: ഹരിത. സഹോദരൻ: മനീഷ്. മൃതദേഹം പട്ടാമ്പി സർക്കാർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ചു. സംസ്കാരം ചൊവ്വാഴ്ച പകൽ 10 ന് ഷൊർണൂർ ശാന്തി തീരത്ത്.