ആലത്തൂർ: ബൈക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് ഓട്ടോ മറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവർ മരിച്ചു. വാനൂർ ലക്ഷംവീട് കോളനിയിൽ പരേതനായ മൊയ്തീൻ കുട്ടിയുടെ മകൻ മുഹമ്മദലി (48) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് ദേശീയപാത കുമ്പളക്കോട് ഭാഗത്തായിരുന്നു അപകടം. ആദ്യം ആലത്തൂർ ക്രസന്റ് ആശുപത്രിയിലും പിന്നീട് പാലക്കാട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നോടെയാണ് മരണം. മാതാവ്: ഫാത്തിമ. ഭാര്യ: ജമീല. മക്കൾ: അജ്മൽ, ആഷിമ. സഹോദരങ്ങൾ: ആത്തിക്ക, ജമീല, റഹ്മത്ത്, ബൽക്കീസ്, താജുന്നീസ, വിച്ചു, ബദർന്നീസ, നസീമ.