പുതുപ്പരിയാരം: വീട്ടമ്മ ട്രെയിൻ തട്ടി മരിച്ചു. പുതുപ്പരിയാരം കാവിൽപ്പാട് മണ്ണാപറമ്പിൽ ആറുവിന്റെ ഭാര്യ യശോദയാണ് (64) മരിച്ചത്. കാവിൽപ്പാട് റെയിൽവേ ഗേറ്റിന് സമീപം പാളം മുറിച്ചുകടക്കവെ ട്രെയിനിടിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചക്ക് 2.45ന് വീട്ടുജോലി കഴിഞ്ഞ് മടങ്ങുംവഴിയാണ് അപകടം. ഹേമാംബിക നഗർ പൊലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറും. മക്കൾ: ഗിരീഷ്, ഗീത, നന്ദിനി. മരുമക്കൾ: സുന്ദരൻ, രാജപ്പൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ.