തച്ചമ്പാറ: സൗദി അറേബ്യയിലെ ദമ്മാമിൽ പ്രവാസി മലയാളി നിര്യാതനായി. തച്ചമ്പാറ മച്ചാംതോട് പങ്കം വളപ്പിൽ പരേതനായ മുഹമ്മദിന്റെ മകൻ അസീസാണ് (51) മരിച്ചത്. പെയിന്റിങ് ജോലിക്കാരനായ അസീസ് കുഴഞ്ഞുവീഴുകയും തുടർന്ന് മരിക്കുകയും ചെയ്തെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. വർഷങ്ങൾക്കുമുമ്പാണ് നാട്ടിൽ വന്നുപോയത്. മൃതദേഹം നാട്ടിൽ കൊണ്ടുവരുന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. മാതാവ്: ആയിഷക്കുട്ടി. ഭാര്യ: സീനത്ത്. മക്കൾ: ആഷിഫ, അൻഷിദ, അൻസിൽ. മരുമക്കൾ: സിദ്ദീഖ്, സിറാജ്.