പാലക്കാട്: കല്ലേക്കാട് കിഴക്കഞ്ചേരിക്കാവ്-വാരാമ്പള്ളം കൽപ്പാത്തിപ്പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. കിഴക്കഞ്ചേരിക്കാവ് കാടൂർ ചൂമങ്കാട് ബാലകൃഷ്ണന്റെ മകനും കോയമ്പത്തൂർ ധനലക്ഷ്മി കോളജിൽ എൻജിനീയറിങ് വിദ്യാർഥിയുമായ ഹരികേഷ് (19) ആണ് മുങ്ങിമരിച്ചത്. പാറക്കെട്ടിലൂടെ നടക്കുമ്പോൾ ആഴമേറിയ ചെക്ക്ഡാമിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. കൂടെ മൂന്ന് വിദ്യാർഥികൾ ഉണ്ടായിരുന്നെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്. ടൗൺ നോർത്ത് പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ.