പത്തിരിപ്പാല: വയോധികനെ പത്തിരിപ്പാലയിലെ വിദേശ മദ്യഷാപ്പിന് എതിർവശത്ത് പാതയോരത്ത് മരിച്ചനിലയിൽ കെണ്ടത്തി. പാലപ്പുറം കളത്തിൻ കുന്നത്ത് വീട്ടിൽ അച്യുതനെഴുത്തച്ഛന്റെ മകൻ നാരായണനെയാണ് (63) കഴിഞ്ഞ ദിവസം വൈകീട്ട് മരിച്ച നിലയിൽ കാണപ്പെട്ടത്. വർഷങ്ങളായി ഇയാൾ അലഞ്ഞുതിരിഞ്ഞ് നടക്കുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് മങ്കര പൊലീസെത്തി തുടർനടപടി സ്വീകരിച്ചു.