പട്ടാമ്പി: കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. കരിങ്ങനാട് കൊഴിഞ്ഞിപ്പറമ്പ് പനങ്ങാട് ബാലൻ നായരുടെ മകൻ ദിനേശനാണ് (31) പെരിന്തൽമണ്ണ ഇ.എം.എസ് സഹകരണ ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞദിവസം രാവിലെയാണ് സമീപത്തെ വീടിനോട് ചേർന്ന് കുഴഞ്ഞവീണ നിലയിൽ കാണപ്പെട്ടത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു. അസ്വാഭവിക മരണത്തിന് കൊപ്പം പൊലീസ് കേസെടുത്തു. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് മോർച്ചറിയിൽ. മാതാവ്: ശാന്തകുമാരി. സഹോദരങ്ങൾ: ദീപ, ദിലീപ്.