പോരുവഴി: പോരുവഴി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് വടക്കേമുറി കളത്തിന്റെ മേലേതിൽ പരേതനായ രാമചന്ദ്രൻപിള്ളയുടെ ഭാര്യ കെ. ശ്രീകുമാരി (65) നിര്യാതയായി. മക്കൾ: അനീഷ് ചന്ദ്രൻ (ബഹ്റൈൻ), അനിജശ്രീ (യു.പി.എസ്.എ, എസ്.വി.എച്ച്.എസ് പൊങ്ങലടി, അടൂർ). മരുമക്കൾ: വീണ ജി. നായർ (ബഹ്റൈൻ), ബി. ബിനീഷ് (സി.പി.എം ശൂരനാട് ഏരിയ സെന്റർ അംഗം). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് ഒന്നിന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.