കിഴക്കേ കല്ലട: കൊടുവിള കല്ലൂർ ഭവനത്തിൽ ചാക്കോ യോഹന്നാൻ (83, റിട്ട. ഉദ്യോഗസ്ഥൻ, ഭിലായ് സ്റ്റീൽ പ്ലാന്റ്) നിര്യാതനായി. ഭാര്യ: കുഞ്ഞുമോൾ (കുണ്ടറ തിരുവാംകോട് കുടുംബാംഗം). മക്കൾ: റെജി (യുനൈറ്റഡ് നട്സ് ആൻഡ് സ്പൈസസ്, കുണ്ടറ), റെന്നി (കെ.എസ്.ആർ.ടി.സി ലോജിസ്റ്റിക്സ് മാർക്കറ്റിങ്). മരുമക്കൾ: പി. ഷീബ മോൾ, ജിനു കോശി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് ഒന്നിന് കൊടുവിള മാർ ഏലിയാ ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.