ശാസ്താംകോട്ട: ശാസ്താംകോട്ട മൂലയില്‍ കെ.കെ. കുട്ടിയമ്മ (72, റിട്ട. അധ്യാപിക) നിര്യാതയായി. കട്ടപ്പന നരിയമ്പാറ മരുതാങ്കല് കുടുംബാംഗമാണ്. മൂന്നാര്‍, ഗുഡാര്വിള എന്നിവിടങ്ങളിലും കൊല്ലം ജില്ലയിലെ വിവിധ സര്‍ക്കാര്‍ സ്കൂളുകളിലും അധ്യാപികയായിരുന്നു. ഗൈഡ്സ് കൊട്ടാരക്കര വിദ്യാഭ്യാസ ജില്ല ട്രെയിനിങ് കമീഷണര്‍, ഇടുക്കി ബാപ്പുജി സേവക് സമാജം ജനറല്‍ സെക്രട്ടറി, കാന്‍ഫെഡ് ഭാരവാഹി തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചു. ഭർത്താവ്: പരേതനായ സുധാകരൻ (റിട്ട. ക്ലര്‍ക്ക്, ശാസ്താംകോട്ട ഡി.ബി. കോളജ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ശാസ്താംകോട്ടയില്‍.