സുൽത്താൻ ബത്തേരി: പ്രമുഖ വ്യാപാരിയും സുൽത്താൻ ബത്തേരി ടി.പി. ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ കല്ലുവയൽ ചിങ്കിളി അഷ്റഫ് (58) മക്കയിൽ നിര്യാതനായി. ഭാര്യയും മൂന്ന് മക്കളുമൊത്ത് ഭാര്യാപിതാവിന്റെ മരണത്തെ തുടർന്ന് സൗദിയിലെ തബൂക്കിലേക്ക് പോയതായിരുന്നു. ബുധനാഴ്ച നാട്ടിലേക്കുള്ള യാത്രക്കൊരുങ്ങവെയാണ് മരണം. ഭാര്യ: സാജിദ. മക്കൾ: ഫാത്തിമ ഹെന്ന, ഹിബ ഫാത്തിമ, ഫിലൻ. മരുമകൻ: മുഹമ്മദ് ഇസ്മയിൽ. സഹോദരങ്ങൾ: പരേതനായ ചിങ്കിളി അബ്ദുല്ല, മൊയ്തു, സമദ്, ഇബ്രാഹിം, അബ്ദുൽ ഖാദർ (കെ.വി.വി.ഇ.എസ് സുൽത്താൻ ബത്തേരി യൂനിറ്റ് പ്രസിഡന്റ്), സലിം, ഹാരിസ്, ഗഫൂർ, ആയിഷ, സഫിയ, സുബൈദ, സൗദ. ഖബറടക്കം മക്കയിൽ നടക്കും. നിര്യാണത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ല കമ്മിറ്റി അനുശോചിച്ചു.