കൊല്ലം: സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയുടെ സഹോദരൻ കാവനാട് മീനത്തുചേരിയിൽ (മുക്കാട്) കൈരളിയിൽ എം.എ ജോർജ് (85-റിട്ട. തഹസിൽദാർ) നിര്യാതനായി. ഭാര്യ: പരേതയായ ഫിലോമിന. മക്കൾ: പരേതയായ മിനി, ആനി. മരുമക്കൾ: ജോസ്, പ്രശാന്ത്. മറ്റ് സഹോദരങ്ങൾ: പരേതനായ എം.എ. ബാബു, എം.എ. ജോൺസൺ. ശനിയാഴ്ച രാവിലെ 11 മുതൽ മൃതദേഹം കാവനാട്ടെ വസതിയിൽ പൊതുദർശനത്തിനുവെക്കും. സംസ്കാരം ഉച്ചക്ക് ഒന്നിന് പോളയത്തോട് വിശ്രാന്തി ശ്മശാനത്തിൽ.