മുണ്ടൂർ: ദുബൈ വിമാനത്താവളത്തിലെ കാർഗോ വിഭാഗത്തിലുണ്ടായ അപകടത്തിൽ ജീവനക്കാരനായ പാലക്കാട് സ്വദേശി മരിച്ചു. കൽപാത്തി അംബികാപുരം വെങ്കിടേശ്വര കോളനിയിൽ മണിമധു വീട്ടിൽ ഗോപിനാഥന്റെയും നിർമലദേവിയുടെയും മകൻ മധുമോഹനാണ് (36) മരിച്ചത്. ഈ മാസം നാലിന് വൈകീട്ടായിരുന്നു അപകടം ഉണ്ടായത്. കാർഗോ വിഭാഗത്തിൽ ജോലി ചെയ്യുന്നതിനിടെ പാർസൽ കയറ്റിവന്ന വാഹനം ഇടിച്ചാണ് മരിച്ചതെന്ന് വിമാനത്താവള അധികൃതർ അറിയിച്ചതായി ബന്ധുക്കൾ പറഞ്ഞു. 10 വർഷമായി പ്രവാസിയാണ്. ഭാര്യ: അഞ്ജു ചെമ്മങ്ങാട്ട്. മകൻ: അമർനാഥ്.