ആലത്തൂർ: തൃപ്പാളൂർ പെട്രോൾ പമ്പിന് സമീപം പുഴയോരത്ത് കുറ്റിക്കാട്ടിൽ അബോധാവസ്ഥയിൽ കണ്ടയാൾ മരിച്ചു. കുഴൽമന്ദം ചിതലി ചരപറമ്പ് ഇടക്കാട്ടിൽ കൃഷ്ണന്റെ മകൻ വിനോദാണ് (44) മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.45നാണ് സംഭവം. ഉടൻ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ മരിച്ചിരുന്നു. കൂലിപ്പണിക്കാരനാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
മറ്റു നടപടികളും പോസ്റ്റ്മോർട്ടവും തിങ്കളാഴ്ച നടക്കും. മാതാവ്: കമലം. ഭാര്യ: ലതിക. മക്കൾ: വിശാൽ, ചൈതന്യ. സഹോദരങ്ങൾ: സുകുമാരൻ, പുഷ്പലത.