മാനന്തവാടി: ഓട്ടോയിടിച്ച് പരിക്കേറ്റ് ചികിത്സയിലിരുന്ന കാല്നടക്കാരന് മരിച്ചു. തോൽപെട്ടി നരിക്കല്ല് സ്വദേശി അബ്ബാസാണ് (46) മരിച്ചത്.
ഏപ്രില്‍ 11ന് വൈകീട്ട് നാലിന് തോൽപെട്ടി നരിക്കല്ലിലായിരുന്നു അപകടം. റോഡിലൂടെ നടന്നുപോകുകയായിരുന്ന അബ്ബാസിനെ ഓട്ടോറിക്ഷ തട്ടുകയും അബ്ബാസ് റോഡരികിലെ ഓവുചാലിലേക്ക് വീഴുകയുമായിരുന്നു. തുടര്‍ന്ന് കാലിനും മറ്റും പറ്റിക്കേറ്റ അബ്ബാസിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയാനന്തര ചികിത്സക്കുശേഷം ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മരിക്കുകയുമായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് നിഗമനം. ഭാര്യ: സൗദ.
മകള്‍: ദില്‍ന.