ചെർപ്പുളശ്ശേരി: നെല്ലായ എഴുവന്തല ചേലക്കാട്ടുതൊടി വടക്കേക്കര പരേതനായ കുഞ്ഞനെഴുത്തച്ഛന്റെ മകൻ സുകുമാരൻ എഴുത്തച്ഛൻ (87) നിര്യാതനായി. റിട്ട. ഹെൽത്ത് ഇൻസ്പെക്ടറാണ്. ഭാര്യ: ഭാരതി. മക്കൾ: ബാബു രാജ് (ലാബ് ടെക്നീഷ്യൻ ചെർപ്പുളശ്ശേരി), അഡ്വ. സുരേഷ് കുമാർ (ഒറ്റപ്പാലം). മരുമക്കൾ: പ്രഭ (അധ്യാപിക, ഇ.എൻ.യു.പി സ്കൂൾ നെല്ലായ ), അഡ്വ. സിജി സദാനന്ദകുമാർ (ഒറ്റപ്പാലം). സംസ്കാരം രാവിലെ 10.30ന് ചേലക്കാട്ടുതൊടി തറവാട്ടുവളപ്പിൽ.