ഊരകം: ദീർഘകാലം ജമാഅത്തെ ഇസ്ലാമി ഊരകം ഹൽഖ നാസിമായിരുന്ന ചേർപ്പ് പാറാപറമ്പ് കാക്കറാലി വീട്ടിൽ ഹംസ (74) നിര്യാതനായി. ഖത്തർ മുനിസിപ്പാലിറ്റിയിൽ ഡ്രൈവറായി ജോലി ചെയ്തിട്ടുണ്ട്. ചിറക്കലിലെ ആദ്യകാല ‘മാധ്യമം’ ഏജന്റായിരുന്നു. ഭാര്യ: സുഹറാബി. മക്കൾ: മുഹമ്മദ് റഫീഖ്, റാഫിദ, നസീർ. മരുമക്കൾ: ഷൈജ റഫീഖ്, മുഹമ്മദ് റാഫി, ഫർസാന നസീർ.