കൊല്ലങ്കോട്: വീട്ടുപരിസരത്ത് വിറക് ശേഖരിക്കുന്നതിനിടെ തേനീച്ചയുടെ കുത്തേറ്റ് വീട്ടമ്മ മരിച്ചു. ചീരണി ഞെരിഞ്ഞൽമൊക്ക് വേലായുധന്റെ ഭാര്യ ദേവുവാണ് (62) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. ജില്ല ആശുപത്രിയിൽ ചികിത്സക്കിടെ തിങ്കളാഴ്ച രാവിലെ മരിച്ചു. ചീരണി കാളികുളമ്പ്, ചീരണി പാടം എന്നിവിടങ്ങളിൽ കാൽനടക്കാരായ സ്വാമിനാഥൻ കാളികുളമ്പ്, ഗുരുവായൂരപ്പൻ കടുക്കാംപള്ളം എന്നിവർക്കും തേനീച്ചയുടെ കുത്തേറ്റു. മകൾ: കൃഷ്ണപ്രിയ.