കൊട്ടാരക്കര: ആദ്യകാല കമ്യൂണിസ്റ്റ് പ്രവർത്തകനായിരുന്ന കൊട്ടാരക്കര കൊരേൽ തോമാച്ചന്റെ ഭാര്യ പെണ്ണമ്മ തോമസ് (96) നിര്യാതയായി. മക്കൾ: ജോർജ് തോമസ് (റിട്ട. കെ.എസ്.ഇ.ബി), ഗ്രേസ് എബ്രഹാം, തോമസ് സണ്ണി, നിമ്മി വർഗീസ് പണിക്കർ. മരുമക്കൾ: റാഹേലമ്മ ജോർജ് (റിട്ട. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ്), അബ്രഹാം ദാനിയേൽ (റിട്ട. അഡ്നോക്, അബൂദബി), ബെൻസി സണ്ണി, വർഗീസ് മാത്യു പണിക്കർ (മസ്കത്ത്). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30 ന് കൊട്ടാരക്കര മാർത്തോമ വലിയപള്ളി സെമിത്തേരിയിൽ.