കോട്ടക്കൽ: ആട്ടീരി സ്വദേശി പരേതനായ ചിറക്കൽ കുഞ്ഞീതുവിന്റെ മകൻ കറുപ്പൻ വീട്ടിൽ മുഹമ്മദലി മാസ്റ്റർ (72) നിര്യാതനായി. വളാഞ്ചേരി തൊഴുവാനൂർ എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപകനാണ്. മാതാവ്: പരേതയായ അഞ്ചുകണ്ടൻ മറിയുമ്മ. ഭാര്യ: റുഖിയ തെയ്യമ്പാടി. മക്കൾ: ഫൈസൽ (അധ്യാപകൻ, ജി.എം.എൽ.പി സ്കൂൾ ഇരിങ്ങല്ലൂർ -കുഴിപ്പുറം), സഫീർ (റിയാദ്), സിറാജുദ്ദീൻ, സാജിത, മുഫീദ, ശമീമ. മരുമക്കൾ: ഫസലുറഹ്മാൻ കാരാട്ടുകടവത്ത് (അബൂദബി), അബ്ദുറഹ്മാൻ എന്ന ബാവ കരിപറമ്പൻ (ചാപ്പനങ്ങാടി), സുഹൈൽ (ദുബൈ). സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, മമ്മു (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ), അബ്ദുൽ ഹമീദ് (റിട്ട. അധ്യാപകൻ), സക്കീന മുതുവത്തുപറമ്പ്.