ഒറ്റപ്പാലം: ബൈക്കും ലോറിയും കൂട്ടിയിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഒറ്റപ്പാലം 19ാം മൈലിൽ പുളിക്കൽ കോയമോന്റെ മകൻ മുഹമ്മദ് ഗഫൂറാണ് (27) മരിച്ചത്. പാലക്കാട്-കുളപ്പുള്ളി പാതയിൽ വാണിയംകുളം പഞ്ചായത്ത് ഓഫിസ് പരിസരത്ത് ബുധനാഴ്ച രാത്രി പത്തരയോടെയാണ് അപകടം. ഐസ്ക്രീം കച്ചവടം കഴിഞ്ഞ് തൃശൂരിൽനിന്ന് ഒറ്റപ്പാലത്തേക്ക് വരുകയായിരുന്ന മുഹമ്മദ് ഗഫൂർ ഓടിച്ചിരുന്ന ബൈക്കും മത്സ്യവുമായി കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽപെട്ടത്. തലക്ക് ഗുരുതര പരിക്കേറ്റ യുവാവിനെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് പൂർണമായും തകർന്നു. ഒറ്റപ്പാലം പൊലീസ് ലോറി കസ്റ്റഡിയിലെടുത്തു. മാതാവ്: നൂർജഹാൻ. ഭാര്യ: ബാസിത.