കുറ്റിപ്പുറം: മുതിർന്ന സി.പി.എം നേതാവും കുറ്റിപ്പുറം പഞ്ചായത്ത് മുൻ പ്രസിഡന്റുമായ നടുവട്ടം കണ്ണാത്ത് കെ. രാമചന്ദ്രൻ (76) ബംഗളൂരുവിൽ നിര്യാതനായി. സി.പി.എം തിരൂർ താലൂക്ക് കമ്മിറ്റി അംഗം, വളാഞ്ചേരി ഏരിയ കമ്മിറ്റി അംഗം, കർഷക സംഘം ജില്ല കമ്മിറ്റി അംഗം, ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സത്യലീല. മക്കൾ: രഞ്ജിത്ത്, രഞ്ജിനി. മരുമക്കൾ: ഗ്രീഷ്മ, സനൂപ്. മൃതദേഹം വെള്ളിയാഴ്ച രാവിലെ ഏഴ് മുതൽ ഒമ്പത് വരെ കുറ്റിപ്പുറം വ്യാപാരഭവനിൽ പൊതുദർശനത്തിന് വെക്കും. 9.30 മുതൽ 12 വരെ നടുവട്ടം തെക്കേ നാഗപറമ്പിലുള്ള വസതിയിലും പൊതുദർശനമുണ്ടാകും. തുടർന്ന് സംസ്കരിക്കും.