പട്ടാമ്പി: തെക്കുമ്മല അൻസാർ നഗർ മാർക്കശ്ശേരി മുഹമ്മദ് എന്ന മാനുഫൈസിയുടെ മകൻ സുബൈർ ഹുദവി (48) ജിദ്ദയിൽ നിര്യാതനായി. ഹൃദയാഘാതം മൂലമാണ് മരണം. ജിദ്ദ സമസ്ത ഇസ്ലാമിക് സെന്റർ (എസ്.ഐ.സി) പ്രവർത്തകനും സൗദി നാഷനൽ കമ്മിറ്റി അംഗവും നാഷനൽ കമ്മിറ്റി ഓഡിറ്റിങ് സമിതി കൺവീനറുമായിരുന്നു. മാതാവ്: സൈനബ. ഭാര്യ: സൈനബ മുഹമ്മദ്. മക്കൾ: സന ഫാത്തിമ, മുഹമ്മദ് ഷമ്മാസ്, മുഹമ്മദ് സുലൈം.