തിരൂർ: തിരൂർ പ്രകാശ് ഗ്യാസ് ഉടമ ഏറഞ്ചേരി ജയപ്രകാശ് നാരായണൻ (68) നിര്യാതനായി. പിതാവ്: പരേതനായ കാവുങ്ങൽ വിശ്വനാഥൻ നായർ. മാതാവ്: പരേതയായ മാളു അമ്മ. ഭാര്യ: പി.ടി സുഷമ . മക്കൾ: ഡോ. സിനു, ഡോ. ദ്വിതി, ശ്യാം പ്രകാശ് (യു.എസ്.എ). മരുമക്കൾ: ഡോ. ശരത്, ഡോ. നന്ദകുമാർ. സഹോദരങ്ങൾ: ലക്ഷ്മിക്കുട്ടിയമ്മ, ഭാനുമതി, രത്നകുമാരി, പരേതരായ പുരുഷോത്തമൻ, കനകലത, സതീഷ് ചന്ദ്രൻ. സംസ്കാരം ശനിയാഴ്ച വീട്ടുവളപ്പിൽ.