അകത്തേത്തറ: സൂര്യനഗർ വൈഷ്ണവത്തിൽ തിരുവല്ല വൈക്കത്തില്ലത്ത് വി. ഈശ്വരക്കൈമൾ (65) നിര്യാതനായി. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ ഡയറക്ടർ ജനറൽ മാനേജറായി വിരമിച്ചു.
വ്യാസവിദ്യാപീഠം സൊസൈറ്റി പ്രസിഡന്റ്, സൂര്യനഗർ കോളനി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ആശാവർമ (റിട്ട.പ്രഫസർ, എൻ.എസ്.എസ് എൻജിനീയറിങ് കോളജ് അകത്തേത്തറ). മകൻ: വിഷ്ണു പാലിയത്ത് (എൻജിനീയർ, ആൾസ്റ്റം). മരുമകൾ: ഇന്ദു. സഹോദരങ്ങൾ: കൃഷ്ണ കൈമൾ, ദേവകി രാജേന്ദ്രൻ, സാവിത്രി, മുരളീധരൻ, സരസ്വതി, രാജീവ്കുമാർ.