പത്തിരിപ്പാല: പേരൂരിൽ സ്വകാര്യവ്യക്തിയുടെ കുളത്തിൽ വൈദ്യുതി കടത്തിവിട്ട് മീൻ പിടിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ലക്കിടി പേരൂർ പെരുമ്പറമ്പ് നായർവീട്ടുപടി അജിത് കുമാറാണ് (38) മരിച്ചത്. ഞായറാഴ്ച രാത്രി 10 ഓടെ കൂട്ടുകാരുമൊത്ത് പാറപ്പള്ളത്ത് സ്വകാര്യവ്യക്തിയുടെ കുളത്തിൽനിന്ന് വൈദ്യുതി ലൈൻ വലിച്ച് മീൻ പിടിക്കുന്നതിനിെടയാണ് അപകടം. അജിത്തിനെ ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. തിങ്കളാഴ്ച നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സംസ്കരിച്ചു. ഭാര്യ: ഭാവന. പിതാവ്: പരേതനായ മണി. മാതാവ്: അമ്മിണി. സഹോദരങ്ങൾ: സജിത, ശ്രീജ. സംഭവവുമായി ബന്ധപ്പെട്ട് അജിത്തിന്റെ കൂടെ മീൻ പിടിക്കാൻ പോയ മധു, ശരത് എന്നിവരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.