വണ്ടൂർ: മേലേകോഴിപ്പറമ്പിൽ സി.പി.എം ചൂരപ്പൊയിൽ ബ്രാഞ്ചംഗം സുഗിഷ നിവാസിൽ ടി.കെ. സുലോചന (62) നിര്യാതയായി. പുന്നപ്പാല സഹകരണ ബാങ്ക് മുൻ ഡയറക്ടർ, തിരുവാലി പഞ്ചായത്ത് മുൻ സി.ഡി.എസ് ചെയർപേഴ്സൻ, സാക്ഷരത പ്രേരക് സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭർത്താവ്: കല്പകശ്ശേരി ഗംഗാധരൻ. മക്കൾ: സുഗിഷ, അഗിഷ. മരുമക്കൾ: ജിനേഷ്, രാജേഷ്.