വേങ്ങര: ഇരിങ്ങല്ലൂർ കുറ്റിത്തറമ്മൽ മൂച്ചിക്കാടൻ അലി മുസ്ലിയാർ (62) നിര്യാതനായി. ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റി സീനിയർ അധ്യാപകൻ, എസ്.വൈ.എസ് പറപ്പൂർ പഞ്ചായത്ത് പ്രസിഡന്റ്, കുറ്റിത്തറമ്മൽ നുസ്രത്തുൽ ഇസ്ലാം സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: അസ്മാബി. മക്കൾ: അബ്ദുൽ ഹസീബ് ഹുദവി, മുഹമ്മദ് ഉനൈസ് വാഫി, ബിഷ്ർ വാഫി, മുഹമ്മദ് ഉസൈദ്, ജുവൈരിയ സഹ് റവിയ്യ, സഹ് ല സഹ്റവിയ്യ. മരുമക്കൾ: മുഹമ്മദ് ലുഖ്മാൻ വാഫി, അബ്ദുറഹ്മാൻ ഫൈസി, മുസ്തബ്ഷിറ, ഫാത്വിമ വഫിയ്യ, അഫീഫ ഷെറിൻ.