എടക്കര: മണ്ണുമാന്തി യന്ത്രവും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മൂത്തേടം മരത്തിന്‍കടവ് ചെറുകോപതാലില് അബ്ദുല്‍ സലാമിന്റെ മകന് മുഹമ്മദ് മുനീറുദ്ദീന്‍ സഖാഫിയാണ് (36) മരിച്ചത്. എടക്കരയിലെ തന്റെ തയ്യല്‍ ഷോപ്പില്‍നിന്ന് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനായി മരത്തിന്‍കടവിലെ പള്ളിയിലേക്ക് പോകവെ മൂത്തേടം മൂച്ചിപ്പരതയിലാണ് അപകടം. ഉടൻ എടക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷ നല്കിയ ശേഷം വിദഗ്ധ ചികിത്സക്കായി കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിൽ. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ശനിയാഴ്ച മരത്തിന്‍കടവ് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും. ഭാര്യ: സഈദ. മക്കള്‍: നഫിസത്തുല് മിസ്രിയ, മുഹമ്മദ് അദ്നാന്, മുഹമ്മദ് മിദ്ലാജ്. മാതാവ്: ഹസീന. സഹോരങ്ങള്‍: സാജിദ, ആബിദ, ഫസീല.