ചേലേമ്പ്ര: ഇടിമുഴിക്കൽ മുണ്ടനൂർ വാകേരി റിട്ട. ഹെഡ് മാസ്റ്റർ അബ്ദുൽ കരീം (74) നിര്യാതനായി. ഇടിമുഴിക്കൽ എ.എൽ.പി സ്കൂൾ, പുല്ലുംകുന്ന് എ.എൽ.പി സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപകനായിട്ടുണ്ട്. ഭാര്യ: ആയിശക്കുട്ടി (റിട്ട. അധ്യാപിക).മക്കൾ: ജുനൈദ് (അധ്യാപകൻ, എ.എം.എം.എച്ച്.എസ് പുളിക്കൽ), ജുനൈന (അധ്യാപിക, എ.എം.എൽ.പി.എസ് കൊട്ടപ്പുറം). മരുമക്കൾ: റിയാസ് (അധ്യാപകൻ, എം.എം.എച്ച്.എസ്.എസ് പരപ്പിൽ, കോഴിക്കോട്), അനീസ ചേളാരി. സഹോദരങ്ങൾ: അബ്ദുൽ അസീസ്, അബ്ദുല്ല മാസ്റ്റർ, ഖദീജ, സഫിയ ടീച്ചർ, പരേതയായ സുഹറ.