തിരൂരങ്ങാടി: വെള്ളക്കുഴിയിൽ വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മമ്പുറം വെട്ടത്ത് അങ്ങാടി പതിനാറുങ്ങൽ മലയിൽ അഷ്റഫ് -റംല ദമ്പതികളുടെ മകൻ മുഹമ്മദ് റബീഹ് (15) ആണ് മരിച്ചത്. വെള്ളിയാഴ്ച വീടിന് സമീപത്തെ പട്ടിശ്ശേരി പാടത്തെ വെള്ളക്കുഴിയിൽ കാൽതെന്നി വീഴുകയായിരുന്നു. ഗുരുതര പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാടപ്പടി ജുമാ മസ്ജിദിൽ ദർസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: മുഹമ്മദ് റാഷിദ്, മുഹമ്മദ് റിഷാദ്, റുഫൈദ, മുഹമ്മദ് റഫീഹ്.