പെരുമ്പുഴ: കന്യാകുഴി തുണ്ടുവിള ജങ്ഷൻ ശാന്തിഭവനത്തിൽ (ആയിരത്ത് വീട്) ശശിധരൻ പിള്ള (69) നിര്യാതനായി. പുനുക്കന്നൂർ സർവിസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി, നാടക-സീരിയൽ നടനുമായിരുന്നു. വിവിധ നാടക ട്രൂപ്പുകളിൽ മുഖ്യ കഥാപാത്രമായി അഭിനയിച്ചിട്ടുണ്ട്. സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ഭാര്യ: ശോഭ. മക്കൾ: നിത്യ, നിതിൻ. മരുമക്കൾ: സജീവ്, പാർവതി. സഞ്ചയനം ഞായറാഴ്ച ഏഴിന്.