ശാസ്താംകോട്ട: മൈനാഗപ്പള്ളി സെന്റ് പോൾസ് സി.എസ്.ഐ ഇടവക വികാരി റവ. മാത്യൂസ് ഡേവിഡിന്റെ ഭാര്യ കൊല്ലം ക്രാവൻ എൽ.എം.എസ് ഹൈസ്കൂൾ അധ്യാപിക കെ.ജി. ജൂലിയറ്റ് (47) നിര്യാതയായി. സി.എസ്.ഐ ദക്ഷിണ കേരള മഹായിടവകയിലെ സീനിയർ വൈദികൻ റവ. കെ.എം. ജോർജിന്റെയും ഏലിക്കുട്ടി ജോർജിന്റെയും (റിട്ട. ഹെഡ്മിസ്ട്രസ്) മകളാണ്. കൊല്ലം കൈതക്കുഴി കൊടിവിള കുടുംബാംഗമാണ്. മക്കൾ: എയ്ഞ്ചൽ ആൻ മാത്യൂസ്, നോയൽ മരിയ ഡേവിഡ്. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് കോട്ടയം വടകര സെന്റ് സ്റ്റീഫൻസ് സി.എസ്.ഐ ദൈവാലയത്തിലെ ശുശ്രൂഷകൾക്കു ശേഷം.