മാനന്തവാടി: കൊമ്മയാട് കിഴക്കേടത്ത് കുര്യാക്കോസ് മാസ്റ്റർ (86) നിര്യാതനായി. നാലുദിവസം മുമ്പായിരുന്നു ഇദ്ദേഹത്തിന്റെ ഭാര്യ മറിയാമ്മയുടെ മരണം. മക്കൾ: റാണി കുര്യാക്കോസ് (അധ്യാപിക, ഗവ. ഹയർ സെക്കൻഡറി, വെള്ളമുണ്ട), ജോൺസൻ കുര്യാക്കോസ് (അധ്യാപകൻ, എ.യു.പി സ്കൂൾ, ദ്വാരക). മരുമക്കൾ: സെബാസ്റ്റ്യൻ ആനച്ചാലിൽ (കെ.എസ്.ആർ.ടി.സി മാനന്തവാടി), ബിന്ദു. സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് കൊമ്മയാട് സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.