എടക്കര: തൊഴില്‍ സ്ഥലത്ത് കമുക് ദേഹത്ത് വീണ് സ്ത്രീ മരിച്ചു. ചുങ്കത്തറ കുറുമ്പലങ്ങോട് കാവുംപാടം കവണിപുരക്കല് അയ്യപ്പന്റെ ഭാര്യ വിജയലക്ഷ്മിയാണ് (55) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ മാങ്ങോട് സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് അപകടം. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ ഉടനെ ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം വെള്ളിയാഴ്ച സംസ്കരിക്കും. മക്കൾ: പ്രമോദ്, പ്രതീഷ്, പ്രദീപ്. മരുമക്കൾ: രമ്യ, ഗ്രീഷ്മ.