പുലാമന്തോൾ: വളപുരം പടിഞ്ഞാറെക്കരയിൽ പരേതനായ കൊങ്കത്ത് ഇസ്മായിൽ ഹാജിയുടെ മകൻ മൊയ്തു ഹാജി (68) നിര്യാതനായി. മാതാവ്: കദിയക്കുട്ടി മച്ചഞ്ചേരി (നെടുങ്ങോട്ടൂർ). ഭാര്യമാർ: സക്കീന പെരിങ്ങോടൻ പള്ളിത്തൊടി (വളപുരം), പരേതയായ മഠത്തിൽ ഹലീമ (നീലുകാവിൽകുളമ്പ്). മക്കൾ: മുഹമ്മദ് റഫീഖ് (അബൂദബി), അയ്യൂബ് (ഫുജൈറ), സൽമാനുൽ ഫാരിസ് (ബംഗളൂരു). മരുമക്കൾ: ഹംന വാരിയത്തൊടി, വെസ്റ്റ് കൈപ്പുറം (അധ്യാപിക, പി.ടി.എം.എച്ച്.എസ് എടപ്പലം), നാദിറ കക്കിടി (കുമരനല്ലൂർ), ഫെമിന കണക്കൊടി പലക്കണ്ടത്തിൽ ( വെങ്ങാട് കീഴ്മുറി). ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വളപുരം മഹല്ല് ഖബർസ്ഥാനിൽ.