പന്തല്ലൂർ: ചിറ്റത്തുപാറ ഉടുമ്പത്തുപടിയിലെ കലകപ്പാറ അഷ്റഫ് (50) ദുബൈയിൽ നിര്യാതനായി. നാട്ടിലേക്ക് വരാനായി ദുബൈ വിമാനത്താവളത്തിൽ എത്തിയ അഷ്റഫ് കുഴഞ്ഞുവീണതിനെ തുടർന്ന് അൽറാശിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഭാര്യ: ബുഷ്റ (മോങ്ങം). മക്കൾ: മുഹമ്മദ് നബീൽ, ഫാത്തിമ നജ, ആയിശ സന, ലുലു ഖദീജ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 6.30ന് ചിറ്റത്തുപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.