പരവൂർ: പൊഴിക്കര പീടികയിൽ വീട്ടിൽ എം.കെ. ശ്രീകുമാരൻ നായരുടെയും ആർ. വിലാസിനി അമ്മയുടെയും (ഉഷ) മകൻ ശ്രീജിത്ത് (37) നിര്യാതനായി. വെസ്റ്റ് ബംഗാളിൽ ബി.എസ്.എഫ്. ജവാനായിരുന്നു. ഭാര്യ: രശ്മി ചന്ദ്രൻ. മക്കൾ: ആരവ്, ശ്രീദിയ. സഹോദരൻ: ശ്രീരാജ് (കേരള പൊലീസ്). മൃതദേഹം ഞായറാഴ്ച രാത്രി തിരുവനന്തപുരത്ത് എത്തിക്കും. സംസ്കാരം രാത്രി 10.30 ന് വീട്ടുവളപ്പിൽ.