കല്ലടിക്കോട്: കെ.എസ്.ആർ.ടി.സി ബസിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പുലാപ്പറ്റ ചേല്ലഞ്ചേരി മാനു -പാറു ദമ്പതികളുടെ മകൻ സുബ്രഹ്മണ്യൻ (38) ആണ് മരിച്ചത്. പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് എ.കെ ഹാളിന് സമീപം നിയന്ത്രണംവിട്ട് മറിഞ്ഞ ബൈക്ക് മറിഞ്ഞ് നിരങ്ങി കെ.എസ്.ആർ.ടി.സി ബസിലിടിക്കുകയായിരുന്നു. സുബ്രഹ്മണ്യൻ ബൈക്കിന്റെ പിറകിലാണ് ഇരുന്നിരുന്നത്. ബൈക്ക് ഓടിച്ച പുലാപ്പറ്റ ഷിജിത്തിന് പരിക്കേറ്റു. ഞായറാഴ്ച പുലർച്ച രണ്ടിനാണ് സംഭവം. പാലക്കാട് വിവാഹത്തിൽ പങ്കെടുത്ത് പുലാപ്പറ്റയിലെ വീട്ടിലേക്ക് വരുന്ന വഴിയിലാണ് അപകടം. ഭാര്യ: ഷൈനി. മക്കൾ: അതുൽനാഥ്, അമൽനാഥ്. സഹോദരങ്ങൾ: ഉണ്ണിക്കണ്ണൻ, മുരളീധരൻ, കോമളവല്ലി, പത്മാവതി. പരിക്കേറ്റ ഇരുവരേയും ആദ്യം പാലക്കാട് ജില്ല ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. സാരമായി പരിക്കേറ്റ സുബ്രഹ്മണ്യനെ വിദഗ്ധ ചികിത്സക്ക് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് തിരുവില്വാമല ഐവർമoത്തിൽ.