ആലത്തൂർ: കുളിക്കാൻ പോയ വിദ്യാർഥി പുഴയിലെ ചെക്ക്ഡാമിൽ മുങ്ങി മരിച്ചു. എരിമയൂർ കൂട്ടാല ചെമ്പൻപുള്ളി വീട്ടിൽ സുന്ദരന്റെ മകൻ കാശിനാഥൻ (15) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം.
കുളിക്കുന്നതിനിടെ കാൽ വഴുതി ആഴത്തിലേക്ക് പോയതാകാമെന്നാണ് പൊലീസ് പറഞ്ഞത്. മൃതദേഹം ആലത്തൂർ ക്രസന്റ് ആശുപത്രി മോർച്ചറിയിൽ. പൊലീസ് നടപടികളും മറ്റും ശനിയാഴ്ച രാവിലെ നടക്കും.
എരിമയൂർ ഗവ. എച്ച്.എസ്.എസിലെ 10ാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: സുനിത. സഹോദരൻ: സിദ്ധാർത്ഥൻ.