ഒറ്റപ്പാലം: സംവിധായകൻ ലാൽ ജോസിന്റെ മാതാവ് മായന്നൂർ മേച്ചേരി വീട്ടിൽ ലില്ലി ജോസ് (83) നിര്യാതയായി. ഒറ്റപ്പാലം എൽ.എസ്.എൻ ഗേൾസ് ഹൈസ്കൂളിലെ റിട്ട. ഹിന്ദി അധ്യാപികയാണ്. ഭർത്താവ്: പരേതനായ എ.എം. ജോസ് (റിട്ട. അധ്യാപകൻ, ജി.എച്ച്.എസ് ഈസ്റ്റ് ഒറ്റപ്പാലം). മറ്റു മക്കൾ: ലിജു ജോസ്, ലിന്റൊ ജോസ്. മരുമക്കൾ: ലീന (അധ്യാപിക, ഒറ്റപ്പാലം എൽ.എസ്.എൻ.ജി.എച്ച്.എസ്), ഇഗ്നേഷ്യസ്, നിഷ (ടി.എച്ച്.എസ് തൃശൂർ). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് തോട്ടക്കര സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.