ആനക്കര: നയ്യൂര്‍ ചോലപറമ്പില്‍ കോതയുടെ ഭാര്യ സരോജിനി (65) കുഴഞ്ഞുവീണ് മരിച്ചു. രാവിലെ സമീപത്തെ വീട്ടിൽ ജോലിക്കായി പോകുന്നതിനിടെ റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കുമ്പിടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. മക്കള്‍: സുരേഷ്, സുധീഷ്, സുമിത്ര. മരുമക്കള്‍: വിജിത, രമ്യ, മണികണ്ഠന്.