കുറ്റൂർ: മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പി. എ.സി. ജോസിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന സി. രാഘവൻ (71) നിര്യാതനായി. മുൻമന്ത്രിമാരായ വി.എം. സുധീരൻ, പി. ശങ്കരൻ എന്നിവരോടൊപ്പം കെ.എസ്.യുവിൽ പ്രവർത്തിച്ചു. ഡി.സി.സി അംഗം, കോലഴി മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ്, കുറ്റൂർ ആനക്കൊട്ടിൽക്കാവ് ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ മേലൂട്ട് നാരായണൻ നായർ. മാതാവ്: പരേതയായ ചെമ്മങ്ങാട്ട് രുഗ്മിണി അമ്മ. ഭാര്യ: പരേതയായ ചീരാത്ത് രാജലക്ഷ്മി. മക്കൾ: രശ്മി, രമ്യ. മരുമക്കൾ: മനോജ് (ബംഗളൂരു), സഞ്ജയ് (ദുബൈ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ.