കണ്ണനല്ലൂർ: തോട്ടത്തിൽ വീട്ടിൽ പരേതനായ മുഹമ്മദ് കുഞ്ഞിന്റെ മകൻ ഇസ്മാഈൽ കുഞ്ഞ് (70) മദീനയിൽ നിര്യാതനായി. ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശിക്കുന്നതിനിടെ ന്യുമോണിയ ബാധിച്ച് ആശുപ്രത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയാണ് മരിച്ചത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കണ്ണനല്ലൂർ യൂനിറ്റ് വൈസ് പ്രസിഡന്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സക്കീന. മക്കൾ: ജാസ്മിൻ, ജഹാസ് (ദുബൈ), ജസ്ന. മരുമക്കൾ: ആസിഫ്, ഡോ. ബദ്രിയ, സുൽഫിക്കർ. മയ്യിത്ത് മദീനയിൽ ഖബറടക്കി.