കൊരട്ടി: ഗൃഹനാഥനെ പാറമടയിൽ മുങ്ങി മരിച്ചനിലയിൽ കണ്ടെത്തി. മുക്കിൽ വീട്ടിൽ കുട്ടപ്പന്റെ മകൻ ലൈജു (47) ആണ് മരിച്ചത്. ശനിയാഴ്ച നാലുകെട്ട് പ്രൈമറി ഹെൽത്ത് സെന്ററിനോട് ചേർന്ന പാറമടയിൽനിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പാറമടയുടെ കരയിൽ ഇയാളുടെ ചെരിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് ചാലക്കുടി അഗ്നിരക്ഷ നിലയത്തിലെ ജീവനക്കാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കൊരട്ടി പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: സുരേഖ. മകൾ: ലയന (ഒമ്പതാം ക്ലാസ് വിദ്യാർഥി). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് 12ന് കൊരട്ടി ക്രിമിറ്റോറിയത്തിൽ.