പഴയന്നൂർ: തമിഴ്നാട് ഈറോഡിൽ ട്രെയിനിൽനിന്ന് വീണ് പഴയന്നൂർ സ്വദേശിയായ വിദ്യാർഥി മരിച്ചു. പുത്തിരിത്തറ പൂണത്ത്തൊടി കോളനി അനിൽ കുമാറിന്റെ മകൻ അരുൺ (17) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ചെന്നൈയിലേക്കുള്ള യാത്രമധ്യേയാണ് അപകടം. പഞ്ചാരിമേള സംഘത്തോടൊപ്പം ചെന്നൈയിൽ പരിപാടിക്ക് പോയതായിരുന്നു. പഴയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥിയാണ്. മാതാവ്: രാജി. സഹോദരങ്ങൾ: അജീഷ്, അർപ്പിത.