കുന്നംകുളം: ഓട്ടോ ഡ്രൈവർ വീട്ടുമുറ്റത്ത് പാമ്പുകടിയേറ്റ് മരിച്ചു. തെക്കേപ്പുറം പുലിക്കോട്ടിൽ സോളമൻ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ചശേഷം പത്തരയോടെ മുറ്റത്തേക്കിറങ്ങിയപ്പോഴാണ് കടിയേറ്റത്. നിമിഷങ്ങൾക്കകം ഇയാൾ കുഴഞ്ഞുവീണു. തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുന്നംകുളം പട്ടാമ്പി റോഡിൽ ഓട്ടോ തൊഴിലാളിയാണ് സോളമൻ. ഭാര്യ സ്മിത ഒരു വർഷം മുമ്പാണ് മരിച്ചത്. മക്കൾ: എയ്ഞ്ചൽ, അലൻ. മരുമകൻ: വിപിൻ.