ചെർപ്പുളശ്ശേരി: നെല്ലായ തെക്കേകോവിലകത്ത് പരേതനായ രേവുണ്ണി കർത്താവിന്റെയും ചോലയിൽ കിഴക്കേപ്പാട്ട് പരേതയായ മീനാക്ഷിക്കുട്ടി അമ്മയുടെയും മകൻ ശ്രീഭവനിലെ കെ. സേതുമാധവൻ (93) നിര്യാതനായി. റിട്ട. റെയിൽവേ ഉദ്യോഗസ്ഥനായിരുന്നു. ചെർപ്പുളശ്ശേരി അർബൻ ബാങ്ക് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി സേതുമാധവൻ. മക്കൾ: ശേഖർ സേതുമാധവൻ, ലക്ഷ്മി ചന്ദ്രൻ (ഇരുവരും ബഹ്റൈൻ). മരുമക്കൾ: അനിത ശേഖർ, ചന്ദ്രൻ മുള്ളത്ത്.