മംഗലംഡാം: പാലത്തിന് താഴെ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പറശ്ശേരി ഉപ്പുമണ്ണ് കളം രാജപ്പന്റെ മകൻ മണി (42) ആണ് മരിച്ചത്. വക്കാല തൊഴുത്തുമുക്കിന് സമീപം കരിങ്കയം പുഴപ്പാലത്തിന് താഴെയാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ 11.30നാണ് സംഭവം. പാലത്തിന് കീഴെ ഒരാൾ തലകീഴായ നിലയിൽ കിടക്കുന്നത് കണ്ട നാട്ടുകാർ മംഗലംഡാം പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. പാലത്തിന്റെ കൈവരിയിൽ ഇരുന്നപ്പോൾ അബദ്ധത്തിൽ മറിഞ്ഞ് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്ത മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. മാതാവ്: സുശീല. സഹോദരങ്ങൾ: സത്യൻ, ചെമ്പകവല്ലി, അജിത.