ചേറ്റുവ: ബൈക്കുകൾ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. ചേറ്റുവ പടിഞ്ഞാറ് കെ.പി.ആർ നഗറിൽ താമസിക്കുന്ന ഇടുവായിൽ സുജിത്തിന്റെ മകൻ അനുജിത്ത് (22) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പ് മണലൂരിലായിരുന്നു അപകടം. പരിക്കേറ്റ അനുജിത്തിനെ ആദ്യം തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ മരിച്ചു. അവസാന വർഷ എൻജിനീയറിങ് വിദ്യാർഥിയാണ്. മാതാവ്: അനിത. സഹോദരൻ: അഭിജിത്ത്.